മിന്നിത്തെന്നും നക്ഷത്രങ്ങൾ

 

മിന്നിത്തെന്നും നക്ഷത്രങ്ങൾ വിണ്ണിൽ ചിന്നുന്നു
മിന്നാമിന്നിക്കുഞ്ഞുങ്ങൾ പോലെ
ചെല്ലത്തുമ്പിൽ പക്ഷിക്കൂട്ടം ചൂളം കുത്തുന്നൂ
ചോലക്കാറ്റിൻ സംഗീതം പോലെ
മിഴിയിൽ മഴവിൽ ചിറകേറിടാം
വെറുതേ ഇതിലേ അലയാം
കുളിരാ കുളിരിൻ കുടമേന്തിടാം
കുറുവാൽ പറവേ വരു നീ
ഓ..ഓ..ഓ....(മിന്നിത്തെന്നും....)

കുറുമ്പുമായ് കൊഞ്ചിക്കുറുകുന്ന മനസ്സേ
കുണുങ്ങിക്കൊണ്ടെന്നും കറങ്ങുന്നു വസന്തം (2)
വിരൽ തലോടവേ ഓ..വിരിഞ്ഞു താരകം
കുട നിവർത്തവേ ഓ.... പൊഴിയു മാമഴ
ഊഞ്ഞാല കൊമ്പത്തെ ഉല്ലാസസല്ലാപം
പാറിപ്പറക്കും വെള്ളിപ്രാവേ പ്രാവേ പ്രാവേ
ഓ...ഓ...ഓ... (മിന്നിത്തെന്നും...)

അലഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ്
കിലുകിലെ കൊഞ്ചി കിലുങ്ങുമീ കളിമ്പം (2)
മിഴിയുഴിഞ്ഞിടും ഓ...ഓ...തുടുനിറങ്ങളായ്
പതമമർന്നിടും  ഓ... പുതിയ ലോകമായ്
നാം ഒന്നായ് പാടുമ്പോൾ നാടെങ്ങും സംഗീതം
കൂടെ കൂത്താടും കുഞ്ഞിക്കാറ്റേ
ഓ...ഓ...ഓ.... (മിന്നിത്തെന്നും...)

---------------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Minnithennum Nakshathrangal

Additional Info

അനുബന്ധവർത്തമാനം