മിന്നാമിനുങ്ങും മയിൽക്കണ്ണിയും

മിന്നാമിനുങ്ങും മയിൽക്കണ്ണിയും
കുളിരുണ്ണുന്ന കാറ്റേ കടം വാങ്ങി വാ
മഴവിൽ ലല്ലല കൊടിയിൽ ലലല
മഴവിൽ കൊടിയിൽ കുന്നിക്കുരുമണിയിൽ
മിഴിയും മനവും സ്വയമലിയുകയായ് (മിന്നാമിനുങ്ങും..)

ആറ്റോരം പൂവേ പൂ കാറ്റേ വാ പൂ നുള്ളാൻ (2‌)
പൂവു പുന്നാഗമോ പൂത്ത മന്ദാരമോ
പൂവു പുന്നാഗമോ പൂവാകയോ
പൂത്ത മന്ദാരമോ വാസന്തമോ
വസന്ത കാല ജാലമോ
ഹേയ് തക തക തക തക (മിന്നാമിനുങ്ങും..)

വാനോരം കൊട്ടാരം മീനാരം വട്ടാരം (2)
തേക്കു തേമ്പാവിലോ പാൽപ്പഴഞ്ചാറിലോ
തേക്കു തേമ്പാവിലോ തേന്മാവിലോ
പാൽപ്പഴംചാറിലോ കൽക്കണ്ടിലോ
കടഞ്ഞതേതു കൈകളോ
ഹേയ് തക തക തക തക(മിന്നാമിനുങ്ങും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Minnaaminungum Mayilkkanniyum

Additional Info

അനുബന്ധവർത്തമാനം