ത്രിലോകം തിളങ്ങും

ത്രിലോകം തിളങ്ങും മഹേശാ
ത്രിലോകം തിളങ്ങും മഹേശാ
ത്രിമാനം വിളങ്ങും നടേശാ
ഹര തൃത്താണ്ഡവം ഹരമോടങ്ങാടുമ്പോള്‍
അതില്‍ സംഭൂതമാം തിരു ശാസ്താരവിന്ദം
അഖിലാധാരമാം തമദമ ശമനം
ഭജാമി നമാമി സ്മരാമി...
ഭജാമി നമാമി സ്മരാമി...

കുശാഗ്ര ജാതകനേ.. നിധിഗതി പാലകനേ
നവോദയാ നിന്‍ സന്നിധി തന്നില്‍
കുരുന്നു കുമ്പിളിലെ.. കുളുര്‍ജല ധാരയുമായ്‌
വരുന്നു ശങ്കരനന്ദനനയ്യാ
നീട്ടുന്നിതാ നവനാമാമൃതം
നീലാഞ്ജനാ ഗണപതി സഹജാതാ
ചാത്തിരാങ്കം കാഴ്ച വയ്ക്കാം ഗുരുഗുഹപ്രിയനേ
ഭജാമി നമാമി സ്മരാമി...
ഭജാമി നമാമി സ്മരാമി...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thrilokam thilangum

Additional Info

Year: 
1997

അനുബന്ധവർത്തമാനം