ചിറകാട്ടിക്കിളി പൂക്കള്‍
ചിറകാട്ടിക്കിളി പൂക്കള്‍ തേടണ താഴ്‌വാരത്തിൽ
നിറകൂണൊത്തിരി പാറിനടക്കണ് മേലുംകീഴും
കുളിരിന്‍ മുന്തിരിവള്ളികള്‍ തൂങ്ങണ തളിരൂഞ്ഞാലില്‍..
കനിവിന്‍ കിങ്ങിണിമുത്തു തിളങ്ങണ മുട്ടായിപ്പൂ
മാനംമൂടും മിന്നാരം.. ഊറിക്കൂടും പാല്‍മേഘം..
അതിലേയിതിലേ ഒഴുകും പുഴപോലും തേനുംപാലും
ആറ്റിന്‍തീരം തോറും താമ്പൂലങ്ങള്‍
ആഹാ.. ചിപ്പിക്കൂടാരങ്ങള്‍..
ശില്‍പ്പിക്കൊട്ടാരങ്ങള്‍ (2)
വര്‍ണ്ണങ്ങള്‍.. ജലതരംഗങ്ങള്‍
ആരാവാരം കൊണ്ടാടും കോലങ്ങള്‍ (2)
കാല്‍ച്ചിലങ്ക കായ്ക്കും മരങ്ങള്‍
കൈക്കുടന്നതോറും പഴങ്ങള്‍
പുഴയും വഴിയും മഴയും തഴുകും.. ഹോയ് പൂന്തോട്ടങ്ങള്‍
ചിറകാട്ടിക്കിളി പൂക്കള്‍ തേടണ താഴവരത്തിൽ ഴ്‌വ
നിറകൂണൊത്തിരി പാറിനടക്കണ് മേലുംകീഴും
കാറ്റിന്‍ ഓളംപോലും താമ്പാളങ്ങൾ
വെള്ളിത്തേരോട്ടങ്ങള്‍ വള്ളിച്ചങ്ങാടങ്ങള്‍ (2)
കണ്‍മുന്നില്‍ ശലഭ മേളങ്ങള്‍
സോപാനങ്ങള്‍ തേടുന്ന താലങ്ങള്‍ (2)
കുക്കുടങ്ങള്‍ ഊതിപ്പറത്തും
ആ ചിലമ്പി നൂല്‍പ്പമ്പരങ്ങല്‍
മിഴിയും മൊഴിയും മഴവില്‍ മെഴുകും ഹോയ് മായാരാമം
ചിറകാട്ടിക്കിളി പൂക്കള്‍ തേടണ താഴവരത്തിൽ ഴ്‌വ
നിറകൂണൊത്തിരി പാറിനടക്കണ് മേലുംകീഴും
കുളിരിന്‍ മുന്തിരിവള്ളികള്‍ തൂങ്ങണ തളിരൂഞ്ഞാലില്‍..
കനിവിന്‍ കിങ്ങിണിമുത്തു തിളങ്ങണ മുട്ടായിപ്പൂ