മെഴുതിരിപോൽ

മെഴുതിരിപോ-ലിടനെഞ്ചിൽ
തൊഴുതുയരുന്നതു നീ
എരിയുകയാണതിനുള്ളിൽ
ഞാനാം തീ..
നിഴലിഴപാകിയ കണ്ണിൽ
അഴകുകൾ തന്നതു നീ
അവയിലനശ്വരരായ് നാം
അറിയാതെ
പൊൻ തിരിനാളം പോലെന്നും
പ്രാണനിൽ നിന്നുവോ
രാവിൽ പൊലിഞ്ഞുവോ
ദൂരെ....(മെഴുതിരി)

ഇരുളിലെ നിഷാദ നീതികൾ
ഉടലിലെ പൊരുൾ തിരഞ്ഞ-
ശീത രാത്രിയിൽ ഉടഞ്ഞു പോയി നീ
നിതാന്ത രാഗമേ വരൂ നീ തിരികെ

അരികെ...(മെഴുതിരി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mezhuthiripol

Additional Info

Year: 
2022

അനുബന്ധവർത്തമാനം