മേലേക്കണ്ടത്തിന്നതിരും തലയ്ക്കെ
Music:
Lyricist:
Singer:
Film/album:
മേലെക്കണ്ടത്തിന്നതിരും തലയ്ക്കെ
അമ്പാരി കണ്ടായോ
കോമരമുണ്ട് തേവരുമുണ്ട്
മത്തു പിടിക്കണ മാളോരെക്കണ്ടായോ
കോലം തുള്ളും നേരം പൊന്നാനയെ കണ്ടായോ
ആനേന്റടുത്തു കട്ടുറുമ്പായി പാപ്പാനെ കണ്ടായൊ (മേലേക്കണ്ടത്തിന്‍...)
അങ്ങാടിപ്പുറത്താറാട്ടിനു മേളം ജഗപൊക
അക്കരെ തായമ്പക താളം തകിലടി
ആനപ്പുറത്താലോലം കൊറ്റക്കുടയുണ്ട്
കൊട്ടുണ്ട് കൊഴലുണ്ട് ആര്‍പ്പുണ്ട് പാട്ടുണ്ട്
താഴേപ്പാടത്തു തോട്ടിറമ്പത്തു കള്ളുണ്ട്
ആനേ എടത്യാനേ ആനേ വലത്യാനേ (മേലേക്കണ്ടത്തിന്‍...)
മുത്താഴത്തിനു കുത്തിയെടുത്തതു മുണ്ടോം പാലരി
ഉത്തരം പൂത്തു വെളഞ്ഞതു പൊന്നും വെള്ളരി
ഓലക്കുട മറക്കീഴേ മാനത്തെക്കൂടാരം
എല്ലോരും നല്ലോരേ കൂത്താടും നേരത്ത്
മേലെക്കുന്നുമ്മേല്‍ ആറ്റിക്കുറുക്കിയ വാറ്റുണ്ട്
ആനേ എടത്യാനേ ആനേ വലത്യാനേ (മേലേക്കണ്ടത്തിന്‍...)
-----------------------------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Melekkandathinathirum Thalakke