മന്ദാരപ്പൂവൊത്ത പെണ്ണാളേ

മന്ദാരപ്പൂവൊത്ത പെണ്ണാളേ
നിനക്കേഴാം ബഹറിൽ  കൊട്ടാരം
പൊന്നും കുടത്തിന്‍ പൊട്ടിന്റെ ചേലുള്ള
മാനത്തെ കൊട്ടാരം നിന്റെ
സുല്‍ത്താനു മഞ്ചലു പൊന്ന്
മെത്തേലാകാശപ്പൂവ് (മന്ദാരപ്പൂവൊത്ത...)

കല്‍ക്കണ്ടക്കിണ്ണത്തില്‍ പാലടയാണോ
പുഞ്ചിരിപ്പാല്‍ച്ചോറു വീണതാണോ
ഖല്‍ബു നിറഞ്ഞൊരു കല്‍പ്പനയില്‍ നിന്റെ
സുല്‍ത്താനുറങ്ങണ പൂഞ്ചേലോ
മൈലാഞ്ചിക്കൈവള കിലുങ്ങിയതാണോ
കെസ്സുപാട്ടിന്റെ ഈരടിയാണോ
മയില്പീലിക്കണ്ണില്‍ കണ്ടതെല്ലാം അറബിക്കഥയാണോ (മന്ദാരപൂവൊത്ത..)

മൂവന്തിച്ചോപ്പുള്ള മാരിവില്ലല്ല
ഏഴഴകുള്ളൊരു ഹൂറിയാണ്
മാന്തളിരല്ല സിന്ദൂരമല്ല മൂന്നും ചുവപ്പിച്ച ചുണ്ടാണ്
ഏഴുകടല്‍ക്കരെ മേലെയേറാന്‍ ഈരേഴു രാവിന്റെ മുന്തിരിവള്ളി
പത്തര മാറ്റിനു മെഹറായ് തന്നത് മാപ്പിളപ്പാട്ടാണ്  (മന്ദാരപ്പൂവൊത്ത ...)

-----------------------------------------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mandaarappoovotha Pennaale