മഴയുടെ നീല യവനികയ്ക്കപ്പുറം

മഴയുടെ നീല യവനികയ്ക്കപ്പുറം                അഴകിന്റെ ചന്ദ്രിക വിരിഞ്ഞു                          ഇതുവരെ കാണാത്തോരനിതര കാന്തിയായ്..  ഹൃദയത്തിൽ വന്നു നിറഞ്ഞു                              കണ്ണീർ മഴയിലും മായാതെ നിന്നു.(മഴയുടെ നീല...)

കുറുനിരത്തുമ്പിൽ നിന്നുതിരുന്ന തുള്ളിയിൽ തെളിയുവതാരുടെ രൂപം                        മറുമൊഴിപ്പാട്ടിന്റെ ശ്രുതിപോയ ജീവനിൽപതറുവതേതൊരു രാഗം                      വേദന വിങ്ങുമെൻ മുഖമായിരുന്നു                  പൊട്ടിയ തംബുരുവായിരുന്നു. (മഴയുടെ നീല...)

തൂവിരൽ കൊണ്ട് നീ തഴുകിയ പൂവിന്റെ കവിളിലിന്നേതു പരാഗം..    കൊലുസ്സണിക്കാൽവിരൽ തുമ്പിനാലെഴുതിയ കവിതയിലേതൊരു സ്വപ്നം..                                നിഴൽ മൂടി മാഞ്ഞൊരു മുഖമായിരുന്നു നോവുമെൻ പ്രണയമതായിരുന്നു. (മഴയുടെ നീല...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Mazhayude neelayavanikaykappuram