മായകൊണ്ട് കാണാക്കൂട്

പൂം പുലരി മുന്നിൽ തൂകുമൊരു പൊന്നിൻ
നൂറഴക് കണ്ണിൽ ചൂടുമൊരു പെണ്ണ്
വിരുന്നുവരുമോരോ രാവ് മറയുമ്പോൾ
താരകങ്ങളെല്ലാം താഴെ വിരിയുന്നു

കൈവിരലിൻ തുമ്പിൽ ലോകമുണരും
പുഞ്ചിരികൾ നെഞ്ചിൽനിന്നുമുയരും
കുഞ്ഞു കളിവാക്കും കാറ്റിലലിയും
ഇന്നുവരെ കാണാ കോണിലണയും

മായകൊണ്ടു കാണാക്കൂടുവച്ചു
തമ്മിൽ പങ്കുവെച്ചതുളളിലുള്ളതെല്ലാം
ദൂരെയുള്ള താരം പോലുമൊരു നേരം
പോവതിനു താഴേ വന്നുമാഞ്ഞൂ

പൂം പുലരി മുന്നിൽ തൂകുമൊരു പൊന്നിൻ
നൂറഴക് കണ്ണിൽ ചൂടുമൊരു പെണ്ണ്
വിരുന്നുവരുമോരോ രാവ് മറയുമ്പോൾ
താരകങ്ങളെല്ലാം താഴെ വിരിയുന്നു

കൈവിരലിൻ തുമ്പിൽ ലോകമുണരും
പുഞ്ചിരികൾ നെഞ്ചിൽനിന്നുമുയരും
കുഞ്ഞു കളിവാക്കും കാറ്റിലലിയും
ഇന്നുവരെ കാണാ കോണിലണയും

വഴിത്താരകളിൽ വെയിൽ വീഴുമൊരു ദിനം നീളെയാരേ
തണുപ്പോലുമൊരു തണൽ തേടിടവേ നിഴൽ പോലെ ചാരേ
നിലാചോട്ടിലിവർ കിനാകണ്ടതിലുമേറെ നല്ല നേരം
മറന്നേറുമിളം മരച്ചില്ലകളും മലർമൊട്ടു കോർക്കും

കാത്തിരുന്ന കാലം പീലി നീർത്തും
കാൽ പതിയും തീരം സ്വപ്നമാണോ
കാതുകളിൽ ഈണം പെയ്തുപോകും
കാറ്റൊഴിയും പൂവുപോലെ ഹൃദയം

മായകൊണ്ടു കാണാക്കൂടുവച്ചു
തമ്മിൽ പങ്കുവെച്ചതുളളിലുള്ളതെല്ലാം
ദൂരെയുള്ള താരം പോലുമൊരു നേരം
പോവതിനു താഴേ വന്നുമാഞ്ഞൂ

പൂം പുലരി മുന്നിൽ തൂകുമൊരു പൊന്നിൻ
നൂറഴക് കണ്ണിൽ ചൂടുമൊരു പെണ്ണ്
വിരുന്നുവരുമോരോ രാവ് മറയുമ്പോൾ
താരകങ്ങളെല്ലാം താഴെ വിരിയുന്നു

കൈവിരലിൻ തുമ്പിൽ ലോകമുണരും
പുഞ്ചിരികൾ നെഞ്ചിൽനിന്നുമുയരും
കുഞ്ഞു കളിവാക്കും കാറ്റിലലിയും
ഇന്നുവരെ കാണാ കോണിലണയും

മായകൊണ്ടു കാണാക്കൂടുവച്ചു
തമ്മിൽ പങ്കുവെച്ചതുളളിലുള്ളതെല്ലാം
ദൂരെയുള്ള താരം പോലുമൊരു നേരം
പോവതിനു താഴേ വന്നുമാഞ്ഞൂ

മായകൊണ്ടു കാണാക്കൂടുവച്ചു
തമ്മിൽ പങ്കുവെച്ചതുളളിലുള്ളതെല്ലാം
ദൂരെയുള്ള താരം പോലുമൊരു നേരം
പോവതിനു താഴേ വന്നുമാഞ്ഞൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mayakondu kanakkoodu

Additional Info

Year: 
2021