മണ്ണിൽക്കൊഴിഞ്ഞ മലരുകളേ

 

മണ്ണില്‍ക്കൊഴിഞ്ഞ മലരുകളേ
കണ്ണീരിലെഴുതിയ കവിതകളേ
ചിരിക്കാന്‍ തുനിയുകയാണോ
നിങ്ങള്‍ ചിതയില്‍ നീറുന്ന മോഹങ്ങളേ
(മണ്ണിൽ..)

ഹൃദയത്തിലായിരം ഗാനങ്ങള്‍ വിതുമ്പുന്ന
തകര്‍ന്ന മുരളികളേ പൊട്ടിത്തകര്‍ന്ന മുരളികളേ
ഏതോ കിനാവിന്റെ ലഹരിയില്‍ വീണ്ടും
എന്നിനി നിങ്ങള്‍ പാടും
(മണ്ണിൽ..)

പകലിന്റെ ശവപ്പെട്ടി ചുമന്നുകൊണ്ടിഴയുന്ന
തളര്‍ന്നമുകിലുകളേ വാടിത്തളര്‍ന്ന മുകിലുകളേ
ഈ അന്ധകാരത്തില്‍ ആശതന്‍ കിരണങ്ങള്‍
ഇനിയെന്നു ചൂടും നിങ്ങള്‍
ഇനിയെന്നു ചൂടും നിങ്ങള്‍
(മണ്ണിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mannilkkozhinja malarukalee

Additional Info

അനുബന്ധവർത്തമാനം