കനലെന്നു കരുതി
കനലെന്നു കരുതി കണ്മണി ഞാന്‍
നിന്‍ പവിഴച്ചുണ്ടുകള്‍ കണ്ടപ്പോള്‍
മധുവെ നുണഞ്ഞു സഖി ഞാനീ
കുസുമദളങ്ങള്‍ മുകര്‍ന്നപ്പോള്‍
(കനലെന്നു...)
ശരമെന്നു കരുതി മദിരാക്ഷി നിന്‍
കരിമിഴിയാദ്യം കണ്ടപ്പോള്‍
ഇന്നതിലലിയാന്‍ കഴിഞ്ഞപ്പോളത്
കമലങ്ങളാണെന്നറിഞ്ഞു ഞാന്‍
(കനലെന്നു...)
വില്ലെന്നു കരുതി മധുരാംഗി നിന്‍
ചില്ലിക്കൊടികള്‍ കണ്ടപ്പോള്‍
ഇന്നുനിന്നരികില്‍ വന്നപ്പോളത്
മഴവില്ലാണെന്നറിഞ്ഞു ഞാന്‍
(കനലെന്നു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanalennu karuthi
Additional Info
ഗാനശാഖ: