മഞ്ഞുമാസപക്ഷീ..

മഞ്ഞുമാസപക്ഷീ..
മണിത്തൂവൽ കൂടുണ്ടോ..
മൗനംപൂക്കും നെഞ്ചിൻ
മുളംതണ്ടിൽ‍ പാട്ടുണ്ടോ..
എന്തിനീ ചുണ്ടിലെ ചെമ്പനീർ
മലർചെണ്ടുകൾ വാടുന്നു..
എന്നു നീ മാമരഛായയിൽ
മഴപ്പൂക്കളായ് പെയ്യുന്നു..

ദൂരെ നിലാക്കുളിർ താഴ്വാരം
മാടിവിളിക്കുമ്പോൾ..
മാനത്തെ മാരിവിൽക്കൂടാരം
മഞ്ഞിലൊരുങ്ങുമ്പോൾ..
കാണാച്ചെപ്പിൽ മിന്നും മുത്തായ്
പീലിക്കൊമ്പിൽ പൂവൽച്ചിന്തായ്
പൂക്കാത്തതെന്തേ നീ...

(മഞ്ഞുമാസപക്ഷീ)

പൊൻവളക്കൈകളാൽ പൂന്തിങ്കൾ
മെല്ലെ തലോടുമ്പോൾ..
വാസനത്തെന്നലായ് വാസന്തം
വാതിലിൽ മുട്ടുമ്പോൾ..
ആരോ മൂളും ഈണം പോലെ ..
എന്നോ കാണും സ്വപ്നം പോലെ..
തേടുവതാരേ നീ....

(മഞ്ഞുമാസപക്ഷീ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjumaasa Pakshee