മഞ്ചാടിമണികൊണ്ട്
മഞ്ചാടി മണി കൊണ്ട് മാണിക്യക്കുടം നിറഞ്ഞൂ
തില്ലാന പാടുന്ന വനമലർ കിളിയായ് മനസ്സ് തങ്കമനസ്സ്
ആരതി പൂംതിങ്കൾ ദൂരെ തൊഴുതുണർന്നൂ
കുളിരാം കുന്നിലായ് നിഴലൂർന്നു വീണ വഴി നീളെ
തുടിമഞ്ഞുതിർന്നു പോയ്
(മഞ്ചാടി..)
ചിറ്റോള ഞൊറികൾ കിങ്ങിണി
തോണിയിൽ മെല്ലെ തഴുകുമ്പോൾ
അലകളിൽ പുഞ്ചിരി നുരയുമ്പോൾ
ആൽത്തറ കാവിലെ മണ്ഡപക്കോണിലായ്
മിഴി കൂമ്പി മൌനമാർന്നതെന്തെ കളമൊഴിയേ
അമ്പലമണികൾ തേടുകയായ് നിൻ ശ്രുതി മന്ത്രം
കാണാകൊമ്പിൽ സാന്ദ്രമൊഴുകി വേണുഗാനം
(മഞ്ചാടി...)
ആ നീല ലതയിൽ മധുര നൊമ്പരം ഇതളായ് മിഴിയുകയായ്
മിഴികളിൽ മിഴിനീർ മായുകയായ്
മാർഗഴിചേലുമായ് കാർത്തിക പന്തലിൽ
പൊൻ വീണ മീട്ടി വന്ന ദേവീ..ഋതുദേവി
തിരുവായ് മൊഴിയായ് പൂമാവിൻ സ്വര ജതിയെവിടെ
നീരാഞ്ജനമായ് ശ്രീ വിടർത്തും ദീപമെവിടേ
(മഞ്ചാടി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Manchaadimanikondu