അങ്ങാടീന്നിങ്ങാടീന്ന്

Year: 
1992
Film/album: 
Angaadeenningaadeennu
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

അങ്ങാടീന്നിങ്ങാടീന്ന് പത്ത് ,കിടാരം പൊന്ന് വാങ്ങി
ഇക്കയൊരുക്കിയ മിന്നുമലുക്കും ലോലാക്കുമണിഞ്ഞോളേ (2)

എല്ലാം പടൈത്തുള്ള ജല്ലജലാലായ തമ്പിരാന്റെ
കാരുണ്യം ഖൽബിനുള്ളിൽ കാത്തുകൊണ്ടോളേ (2)

തൊങ്ക തിമികിട വലത്തു നോക്കി
തൊങ്ങലിളകണ തൊപ്പി വെച്ച്
തൊപ്പി വെച്ച് തൊപ്പി വെച്ച്
തൊങ്ങലിളകണ തൊപ്പി വെച്ച്

മാരിവില്ലിന്റെ വില്ലു വണ്ടീന്നെറങ്ങുമല്ലോ
മാരൻ എറങ്ങുമല്ലോ...മാരൻ എറങ്ങുമല്ലോ
മുശിരിഫോട് മഹറിബോളം ഭൂമിമലയാളത്തിലെല്ലാം
പേരെടുത്തൊരു വീരനാണ് നിന്റെ  മാരൻ
ആഹാ നിന്റെ മാരൻ...ആഹാ നിന്റെ മാരൻ

ഉമറിനെപ്പോലെ സുൽത്താൻ അമറിനെപ്പോലെ
വീരനാണ് ധീരനാണ് നിന്റെ മാരൻ...
ആഹാ നിന്റെ മാരൻ...ആഹാ നിന്റെ മാരൻ (അങ്ങാടീന്നിങ്ങാടീന്ന്)


തത്തിതിമികിട വലം വെച്ച് പട്ട് തട്ടം തെല്ലൊതുക്ക്
തെല്ലൊതുക്ക് തെല്ലൊതുക്ക് പട്ട് തട്ടം തെല്ലൊതുക്ക്

താതി തരികിട ഇടം നോക്കി ചുണ്ടിലൂറണ ചിരിയൊതുക്ക്
ചിരിയൊതുക്ക് ചിരിയൊതുക്ക് ചുണ്ടിലൂറണ ചിരിയൊതുക്ക്

കന്നിമണിയറ വാതിലിപ്പോൾ അടയ്ക്കുമല്ലോ
ഞങ്ങൾ അടയ്ക്കുമല്ലോ

പളപളക്കണ പട്ടുടുപ്പിൽ കണ്ണുമഞ്ജിയിരിക്കണെന്തേ
കച്ചിലമ്പും ചിലുചിലുക്കി ഇരിക്കണെന്തേ
വെറുതെ ഇരിക്കണെന്തേ

കൂട്ടരോടൊത്ത് മൊഞ്ചും മൊകറും കാട്ടി
വീരനവനെ വിരുന്നൊരുക്കി എതിരേൽക്കണ്ടെ
ഇപ്പോൾ എതിരേൽക്കണ്ടെ...ഇപ്പോൾ എതിരേൽക്കണ്ടെ  (അങ്ങാടീന്നിങ്ങാടീന്ന്)