മനസ്സിന്റെ മന്ദാരച്ചില്ലയിൽ
Music:
Lyricist:
Singer:
Film/album:
മനസ്സിന്റെ മന്ദാരച്ചില്ലയിലിരുന്നൊരു
മഴപ്പുള്ളു മധുരമായ് പാടീ
ഇനിയൊരു ജന്മത്തിൻ പവിഴ തുരുത്തിലെ
ക്കിണക്കിളി നിന്നെ ഞാൻ വിളിപ്പൂ
നിന്റെ സാമീപ്യമെത്ര എത്ര സൗഗന്ധികം
നിന്റെ സാന്ത്വനമെത്ര സായൂജ്യകം
മുള പൊട്ടും കനവിന്റെ മുലക്കണ്ണു നുണയുന്ന
പുളകത്തിലെൻ മനം ചിറകടിച്ചു
സന്ധ്യക്കെനിക്കു വേണ്ടി നിലവിളക്കു കൊളുത്തുന്ന
പെൺ കിനാവിൻ ചിത്രമെന്നിൽ പ്രതിബിംബിച്ചു
ഒരു വസന്തം കൂടി വിടർന്നു മുന്നിൽ
ഒരു സാഗരം കൂടി ഉണർന്നു (മനസ്സിന്റെ...)
ചിരകാലമായ് ഞാൻ സ്വരുക്കൂട്ടി വെച്ചൊരെൻ
ഹിരണ്മയ സ്വപ്നങ്ങൾ പെയ്തിറങ്ങി
ഇവിടെ ഞാൻ കാതോർത്തു നിൽക്കുന്നു നിത്യവും
ഹൃദയത്തിലേക്കു നിന്നെ സ്വീകരിക്കാൻ
നിൻ ലജ്ജയെത്ര തേജോന്മയം
നിൻ മൗനമെത്ര ചേതോഹരം (മനസ്സിന്റെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
manasinte mandarachillayil
Additional Info
ഗാനശാഖ: