ഉഷസ്സിന്റെ ഭൂപാളമുയര്‍ന്നൂ

ഉഷസ്സിന്റെ ഭൂപാളമുയര്‍ന്നൂ
ഉദയാദ്രി അടിമുടി കുളിരണിഞ്ഞു
സോമവാര തിരുവ്രതം നോറ്റെന്റെ
ഏറ്റുമാന്നൂര്‍ തേവരെ തൊഴുതു നിന്നു
ഞാന്‍ തൊഴുതുനിന്നു
ശംഭോ രുദ്രമഹാദേവാ
ഗൗരീശങ്കരചന്ദ്രചൂഡാ

വാക്കുകള്‍ കടഞ്ഞു കടഞ്ഞു മഹാമൗനം
തീര്‍ക്കുന്ന മനസ്സിലെ ഭക്തിയോടെ
പഞ്ചാക്ഷര മന്ത്രമുരുവിട്ടുരുവിട്ടീ
സന്നിധിയില്‍ ഞാനെന്നെ നടയ്ക്കുവെച്ചു
ശംഭോ രുദ്രമഹാദേവാ
ഗൗരീശങ്കരചന്ദ്രചൂഡാ
ഉഷസ്സിന്റെ ഭൂപാളമുയര്‍ന്നൂ
ഉദയാദ്രി അടിമുടി കുളിരണിഞ്ഞു

സ്ഥലകാലങ്ങളെ സങ്കീര്‍ത്തനങ്ങളാലീ
തിരുമുന്‍പില്‍ ഞാനിന്നു കൊളുത്തിയിട്ടു
നിന്‍ തിരുക്ഷേത്രം വലംവെയ്ക്കും എന്‍ ധ്യാനം
തിങ്കള്‍മൗലീ നീ കൈക്കൊള്ളണേ
ശംഭോ രുദ്രമഹാദേവാ
ഗൗരീശങ്കരചന്ദ്രചൂഡാ

ഉഷസ്സിന്റെ ഭൂപാളമുയര്‍ന്നൂ
ഉദയാദ്രി അടിമുടി കുളിരണിഞ്ഞു
സോമവാര തിരുവ്രതം നോറ്റെന്റെ
ഏറ്റുമാന്നൂര്‍ തേവരെ തൊഴുതു നിന്നു
ഞാന്‍ തൊഴുതുനിന്നു
ശംഭോ രുദ്രമഹാദേവാ
ഗൗരീശങ്കരചന്ദ്രചൂഡാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ushassinte bhoopalam

Additional Info

Year: 
1980

അനുബന്ധവർത്തമാനം