മനസ്സിനൊരായിരം കിളിവാതിൽ
Music:
Lyricist:
Singer:
Raaga:
Film/album:
മനസ്സിനൊരായിരം കിളിവാതിൽ (2)
അടച്ചാലുമോർമ്മതൻ അടയ്‌ക്കാക്കുരുവികൾ
ചിലയ്ക്കുന്ന കിളിവാതിൽ, മണിവാതിൽ
മനസ്സിനൊരായിരം കിളിവാതിൽ (2)
ചേമ്പിലക്കുമ്പിളിൽ ചാഞ്ചക്കമാടുന്ന-
തെന്റെയുള്ളിലെ നീർമുത്ത് (ചേമ്പില)
ഉള്ളം കൈയ്യിലെ ആമ്പൽപ്പൊയ്കയിൽ (2)
തുള്ളിക്കളിക്കണ മീനേത്........
മനസ്സിനൊരായിരം കിളിവാതിൽ (2)
പൂക്കണിക്കൊന്നയിൽ ഊഞ്ഞാലാടുന്ന-
തെന്റെയുള്ളിലെ പൂത്തുമ്പി (പൂക്കണി)
കുഞ്ഞോളത്തിലെ തൂവൽത്തോണിയിൽ (2)
ഒന്നിച്ചിരിക്കണതാരാണ് (മനസ്സിനൊരായിരം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
manasinorayiram kilivathil
Additional Info
ഗാനശാഖ: