മലയമാരുത ഗാനാലാപം

മലയമാരുത ഗാനാലാപം
ഹൃദയം കവരുന്നൂ (2)
ലളിതലവംഗലതാസഖിയഴകിൽ
ലാസ്യമാടുന്നു
വരൂ നീ പ്രാതഃസന്ധ്യേ
വരൂ പ്രഭാതസന്ധ്യേ (മലയമാരുത..)

വാരിത്തൂവുക സഖീ നിൻ വസന്ത
വർണ്ണപുഷ്പങ്ങൾ (2)
മോഹമുണർത്തും നവരത്നങ്ങൾ
സ്നേഹത്തിന്നുപഹാരങ്ങൾ
സ്നേഹത്തിന്നുപഹാരങ്ങൾ (മലയമാരുത...)

പാരിനരുളുക സഖി നീ ഹൃദന്ത
സുന്ദരരാഗങ്ങൾ (2)
കാട്ടിലെ മുളയും കിളിയും ചോലയും
ഏറ്റു ചൊല്ലും കളമൊഴികൾ
ഏറ്റു  ചൊല്ലും കളമൊഴികൾ (മലയമാരുത...)

-------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Malayamaarutha gaanaalaapam

Additional Info

അനുബന്ധവർത്തമാനം