എന്റെയീ പൂങ്കുടിൽ

എന്റെയീ പൂങ്കുടിൽ മുറ്റത്തു ദേവീ നിൻ
മഞ്ജുപദങ്ങൾ പതിയുമ്പോൾ (2)
പൊന്നുഷഃസന്ധ്യയെ കണ്ടതു പോലെന്റെ
മന്ദാരത്തൈയും തളിർക്കും
മന്ദാരത്തൈയും തളിർക്കും (എന്റെയീ..)

വാരിപ്പുണരാൻ കൊതിക്കുന്ന കൈയുമായ്
പാരിജാതം കുളിർ കോരി നിൽക്കും (2)
ചക്കരമാവും പവിഴത്തിരികളിൽ (2)
കർപ്പൂരം കത്തിച്ചു നിൽക്കും (2) (എന്റെയീ...)

ചാരുമുഖീ നിന്റെയോമനപ്പേരെന്റെ
ശാരിക കൊഞ്ചി വിളിക്കും (2)
മൃണ്മയ വീണയൊന്നീയങ്കണത്തിലും (2)
അൻപിയന്നോമനേ പാടും (2) (എന്റെയീ...)

----------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Enteyee poonkudil