നമ്മുടെ നാടിനെ രക്ഷിക്കാന്‍

നമ്മുടെ നാടിനെ രക്ഷിക്കാന്‍
നമ്മുടെ കൈകള്‍ മാത്രം
ഈ നമ്മുടെ കൈകള്‍ മാത്രം
കൈകോര്‍ത്തു കൈകോര്‍ത്തു മുന്നോട്ട്
മുന്നോട്ടു മുന്നോട്ടു മുന്നോട്ട്

നമ്മള്‍ കുടിക്കും വെള്ളത്തില്‍
നമ്മള്‍ ശ്വസിക്കും വായുവില്‍
വിഷം കലര്‍ത്തുവതാരാണ്
ആ വിഷജീവികളെ തുരത്തുവാന്‍
ഒന്നായുണരേണം നാമൊന്നായുണരേണം
(നമ്മുടെ...)

വിതച്ചുകൊയ്യാന്‍ കറ്റമെതിക്കാന്‍
വിയര്‍പ്പുചിന്തും കേവലര്‍ നാം
നാട്ടിനുവേണ്ടും വിഭവമൊരുക്കാന്‍
നട്ടെല്ലൊടിയെ പണിവോര്‍ നാം
ഒന്നായുണരേണം നാമൊന്നായുണരേണം
(നമ്മുടെ...)

നാലുപതിറ്റാണ്ടപ്പുറം നമ്മള്‍ പോരാടി
നേടിയ നാടിന്‍ സ്വാതന്ത്ര്യത്തിന്ന-
ര്‍ത്ഥമറിയാതെ
ഇരുട്ടിലലയുകയോ നമ്മള്‍
ഇരുട്ടിലലയുകയോ
അഴിമതികെട്ടിയുയര്‍ത്തിയ ഗോപുര-
മടിച്ചുടയ്ക്കുക നാം
പഴകിയ ചട്ടം മാറ്റി പഴകിയ ചാലുകള്‍ മാറ്റി
ഉടച്ചുവാര്‍ക്കുക ഭാരതമണ്ണില്‍
പുതിയൊരു ജീവിതശില്പം
(നമ്മുടെ...)

Nammude Nadine Rakshikkaan - Nammude Naadu