മധുരപ്പതിനേഴുകാരി

ലാലലലലാലലാ...
മധുരപ്പതിനേഴുകാരീ..
മധുരമായൊരു ചിരി തരുമോ
നിൻ മിഴികളിൽ എനിക്കലിയുവാൻ
ഒരു പ്രണയസമ്മതം തരുമോ
നിന്റെ മിഴികളിൽ എനിക്കലിയുവാൻ
ഒരു പ്രണയസമ്മതം തരുമോ
മധുരപ്പതിനേഴുകാരീ
മധുരപ്പതിനേഴുകാരീ...

കണ്ടപ്പത്തൊട്ടേ ഉള്ളത്തീത്തൊട്ടേ
പതിയെ നീ ഇളവെയിലായ്
ആരോരോ കാണാതാമോഹം തീയായ്
എരിയും നീ ഒരു തിരിയായ്
തഴുകാനണഞ്ഞ നേരം
വഴുകാൻ പിടഞ്ഞ*
മനമാകെയെന്നും എന്നും
കുളിരായ് തലോടും ഉയിരേ
എന്റെ കരളിലായ് വരി എഴുതുവാൻ
ഒരു കവിതയായ് നീ വരുമോ
എന്റെ കരളിലായ് കൊഞ്ചി എഴുതുവാൻ
ഒരു കവിതയായ് നീ വരുമോ
മധുരപ്പതിനേഴുകാരീ
ഹേയ് മധുരപ്പതിനേഴുകാരീ...

മൗനങ്ങൾ മിണ്ടി വർണ്ണങ്ങൾ മിന്നി
അണയും നീ ഒരു മയിലായ്
മഞ്ചാടിച്ചന്തം ചുണ്ടത്തിന്നെന്റെ
കവിളിലീ കുഞ്ഞുമഷിയായ്
പറയാൻ സ്വകാര്യമേറെ 
പകരാം പരാഗമേറെ
ഒരു നൂറു ജന്മമിനിയും നിഴലായി 
നിന്റെ കൂടെ
നിന്റെ വഴികളിൽ നടന്നലയുവാൻ
ഒരു തരളസമ്മതം തരുമോ

മധുരപ്പതിനേഴുകാരീ..
മധുരമായൊരു ചിരി തരുമോ
നിൻ മിഴികളിൽ എനിക്കലിയുവാൻ
ഒരു പ്രണയസമ്മതം തരുമോ
നിന്റെ മിഴികളിൽ എനിക്കലിയുവാൻ
ഒരു പ്രണയസമ്മതം തരുമോ
മധുരപ്പതിനേഴുകാരീ
ഹേയ് മധുരപ്പതിനേഴുകാരീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhurappathinezhukari