മധുരം ചോരുന്ന നേരം

മധുരം ചോരുന്ന നേരം
മുറിയും ഞാനെന്ന താരം
തിരി താഴ്ന്ന പകലിൻ
ഇടനാഴി നീളെ നനയുന്ന പാട്ടായി
ഈണം.... മൂളും.. പക്ഷി...(മധുരം)

കഥ മാറിടുമ്പോൾ കുതിരുന്ന നേരം
ജല രാശി മാറുന്നുവോ...
ചിരി തീർന്ന വീടിൻ കോലായിലിരുളും
പരിമാറി മൂളുന്നുവോ..
വീടുറങ്ങുമ്പോഴും ഓർക്കുന്നു ഞാൻ
സ്നേഹം തുള്ളും നേരം....(മധുരം)

ചില ജാലകങ്ങൾ അടയുന്ന നേരം
തഴുകുന്ന വിരലാകണം....
താരാട്ടു പോലെ താതന്റെ മണവും
നിറയുന്ന നിനവാകണം...
ഉള്ളെരിയുമ്പോഴും ഉണ്ടാകണം
ജന്മം നേരും പുണ്ണ്യം......(മധുരം)

മധുരം ചോരുന്ന നേരം
മുറിയും ഞാനെന്ന താരം
തിരി താഴ്ന്ന പകലിൻ
ഇടനാഴി നീളെ നനയുന്ന പാട്ടായി..

​​ഈണം.... മൂളും.. പക്ഷി...(മധുരം)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Madhuram chorunna neram