മധുരം ചോരും
നിസ നിസഗസ നിസനിസഗസ നിസഗസ
ഗമഗമപമ ഗമപനിസരിസ
സരിഗരിസനി പനിസനിപമ ഗമപമഗരിസ
മധുരം ചോരും വെണ്ണത്തിങ്കള്‍ച്ചാറില്‍
അഴകിന്നാഴം തേടും സങ്കല്‍പ്പങ്ങള്‍
മധുരം ചോരും വെണ്ണത്തിങ്കള്‍ച്ചാറില്‍
അഴകിന്നാഴം തേടും സങ്കല്‍പ്പങ്ങള്‍
പഴവും പാലും പങ്കിട്ടാനന്ദത്തിന്‍
പവിഴത്തേരില്‍പ്പായും സങ്കല്‍പ്പങ്ങള്‍
ഉള്ളം കൊണ്ടുള്ളം കിള്ളും ഉല്ലാസച്ചില്ലോളങ്ങള്‍
ഉന്മാദങ്ങള്‍ ഉന്മേഷങ്ങള്‍
രാമഞ്ചങ്ങള്‍ രോമാഞ്ചങ്ങള്‍
പനിനീര്‍ മലരേ പരിമളമിതിലേ
(മധുരം...)
പകലുകളുടെ പൊഴുതുകളുടെ
പഴുതില്‍ തുണയായ്
ഇരവുകളുടെ ഇരുളറകളില്‍
ഇനിമേല്‍ ഇണയായ്
ഒരുപാതിയങ്കമായ്
കനവെഴുതിയ കവിതകളുടെ പൊരുളിനുപരതും
ചിരധന്യമാം മുഹൂര്‍ത്തം
ഈ മന്ത്രാംഗം ഒരു മാമാങ്കം
ഈ മന്ത്രാംഗം ഒരു മാമാങ്കം
സമയം സരസം അനുഭവസഫലം
(മധുരം...)
ചിരിയുടെ തുടുചിറകുകളുടെ ചലനക്കുളിരില്‍
ചൊടിയിതളുകള്‍ വിരിയുമഴകൊഴുകും മലരായ്
ഉയിരാടും മൗനമായ്
വിരലുകളൊരു കസവല-
ഞൊറിയിടുമതിശയമായ്
മണിവീണ തമ്മില്‍ മീട്ടും
ഈ ആനന്ദം ഇവിടാരംഭം
ഈ ആനന്ദം ഇവിടാരംഭം
മനസ്സിന്‍ മനസ്സില്‍ തുടിയുടെ നടനം
(മധുരം...)