തബല തിമില മേളം

ചികിട ചികിട ചം ചം
ഹൊയ് ചികിട ചികിട ചം ചം
തബലതിമില മേളം ഹയ്
തകിട തകിട താളം
കയ്യോടു കൈകൈ 
കരളൊന്നാണു 
ഡൊയ് ഡൊയ്
മനസ്സേ....സ്വര്‍ണ്ണസ്വപ്നക്കിണ്ണം 
നീ വെയ് വെയ്
ലഹരിനുരയുമീണം -പൂ
മ്പുലരിപുലരുവോളം
ചികിട ചികിട ചം ചം
ഹൊയ് ചികിട ചികിട ചം ചം

നാവുമ്മേല്‍ നാളത്തെ നാടിന്‍
നോവാറ്റും കാറ്റിന്റെ ശീലും
കാണാത്ത ദൂരങ്ങള്‍ തേടാന്‍
കാലൊച്ച കാതോര്‍ക്കും തേരും
മനസ്സിനു മയിലാട്ടം 
കനവിനു കൊടി തൂക്കം
അഴകേ....അങ്ങൂടിങ്ങൂടെങ്ങാന്‍ 
വായോ വാ
ചികിട ചികിട ചം ചം
ഹൊയ് ചികിട ചികിട ചം ചം
തബലതിമില മേളം ഹയ്
തകിട തകിട താളം

നാളോടു നാളെണ്ണി വന്നേ
തോളോടു തോളൊത്തു നിന്നേ
ആകാശക്കൂരാപ്പില്‍ തൂങ്ങി
ഈ ലോകം ഇന്നോളം തേങ്ങി
ഇനിയൊരു പുകിലാണേ 
പുതിയൊരു തുയിലാണേ
ഇതിലേ....ആടിപ്പാടി 
പുത്താണ്ടെത്തുന്നേ

ചികിട ചികിട ചം ചം
ഹൊയ് ചികിട ചികിട ചം ചം
തബലതിമില മേളം ഹയ്
തകിട തകിട താളം
കയ്യോടു കൈകൈ 
കരളൊന്നാണു 
ഡൊയ് ഡൊയ്
മനസ്സേ....സ്വര്‍ണ്ണസ്വപ്നക്കിണ്ണം 
നീ വെയ് വെയ്
ലഹരിനുരയുമീണം -പൂ
മ്പുലരിപുലരുവോളം
ചികിട ചികിട ചം ചം
ഹൊയ് ചികിട ചികിട ചം ചം
ഹൊയ് ചികിട ചികിട ചം ചം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Tabala timila melam