മാസം മധുമാസം

 

മാസം മധുമാസം ഇതു മധുമാസം
മദിരാക്ഷികളുടെ മണിമിഴിക്കോണിൽ
മധുരമധുരോന്മാദം ഉന്മാദം

കാമദേവന്റെ ഇടത്തേ തോളിലെ
ആവനാഴിയൊഴിയാത്ത മാസം
രാധയും കൃഷ്ണനും കൂടി രതിസുഖസാരേ പാടി
രാത്രിയെയേതോ ലഹരിയിൽ മുക്കിയ
രാസകേളീയാമം ഇതു രാസകേളീയാമം
വരൂ..വരൂ..വരൂ 
മാസം മധുമാസം ഇതു മധുമാസം

ഈറനുടുത്ത നിലാവൊരു യക്ഷിയായ്
മാരനെ തിരയുന്ന മാസം
പാതിരാപ്പൂവുകൾ ചൂടി 
പതിയുടെ പൂമടി പൂകി
പാർവതി ശിവനെ തപസ്സിൽ നിന്നുണർത്തിയ
കാമോദ്ദീപനയാമം ഇതു കാമോദ്ദീപനയാമം
വരൂ..വരൂ..വരൂ 

മാസം മധുമാസം ഇതു മധുമാസം
മദിരാക്ഷികളുടെ മണിമിഴിക്കോണിൽ
മധുരമധുരോന്മാദം ഉന്മാദം

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maasam Madhumaasam

Additional Info

അനുബന്ധവർത്തമാനം