ചന്ദ്രികാചർച്ചിതമാം രാത്രിയോടോ

ചന്ദ്രികാചർച്ചിതമാം രാത്രിയോടോ
ചമ്പകപ്പൂവനക്കുളിരിനോടോ
ഏതിനോടേതിനോടുപമിക്കും ഞാൻ
ഏഴഴകുള്ളൊരു ലജ്ജയോടോ 
ചന്ദ്രികാചർച്ചിതമാം രാത്രിയോടോ
ചമ്പകപ്പൂവനക്കുളിരിനോടോ

മന്മഥ ഗൃഹത്തിൻ മണിയറ തുറക്കും
വെണ്മണിശ്ലോകത്തിനോടോ
രഹസ്യാഭിലാഷങ്ങൾ മിഴികളാലറിയിക്കും
രവിവർമ്മ ചിത്രത്തിനോടോ
നീ പറയൂ...നീലാംബുജമിഴീ
നീ പറയൂ...നീ പറയൂ....
(ചന്ദ്രികാ...)

സ്വപ്നനൃത്തത്തിനു യവനിക മാറ്റും
അപ്സരകന്യകയോടോ
മധുവിധു ദാഹത്തിൻ മലരുകൾ നേദിക്കും
മധുരാനുരാഗത്തിനോടോ
നീ പറയൂ...നീലാംബുജമിഴീ
നീ പറയൂ...നീ പറയൂ....
ചന്ദ്രികാചർച്ചിതമാം രാത്രിയോടോ
ചമ്പകപ്പൂവനക്കുളിരിനോടോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandrika charchithamam

Additional Info

അനുബന്ധവർത്തമാനം