മാനോടും മല

മാനോടും മല മരതക മാമല
മലയിൽ വീശിയ കുളിര്
മകരനിലാവല മഞ്ഞല മണിയല
മാറിൽ ചൂടിയ കുളിര്
കുളിര് കുളിര് തേൻ കുളിര് (മാനോടും..)
 
നീലക്കാട്ടിലെ രാപ്പാടികളേ
നീട്ടിപ്പാടൂ തംബുരു നീട്ടിപ്പാടൂ ഓ..(നീല..)
ഓഹോ....ഓഹോ..ഓഹോ...ഹോ...
 
പീ‍ലി വിടർത്തിയ മാമയിലുകളേ
നർത്തനമാടൂ പാട്ടിനു നർത്തനമാടൊ
ആടൂ ആടൂ ആടൂ..ആടൂ പാടൂ (മാനോടും..)
 
കന്നിനിലാവിത്തിരി കനകനിലാവിത്തിരി
കത്തിയെരിഞ്ഞേ വാനിൽ
കത്തിയെരിഞ്ഞേ (2)
ഓഹോ....ഓഹോ..ഓഹോ...ഹോ...
പാട്ടിൻ ചൂടിൽ മഞ്ഞും കുളിരും
പമ്പ കടന്നേ രാവിൽ പമ്പ കടന്നേ (2)
ഓഹോ....ഓഹോ..ഓഹോ...ഹോ... (മാനോടും...)
 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanodum Mala

Additional Info

അനുബന്ധവർത്തമാനം