അമൃതവാഹിനീ അനുരാഗിണീ

അമൃതവാഹിനീ അനുരാഗിണീ
ചിത്തിരക്കാടിന്‍ മടയില്‍ പാടും
ചിത്രമണിവീണ നീ
അമൃതവാഹിനി അനുരാഗിണി
ചിത്തിരക്കാടിന്‍ മടയില്‍ പാടും
ചിത്രമണിവീണ നീ
അമൃതവാഹിനീ...

കടലിന്റെ ഹൃദയം തിരതല്ലുന്നു
കാമിനി നിന്നെ കാണാതെ
കുളിരും കൊണ്ടു നീ കുണുങ്ങിവന്നെത്തുമ്പോള്‍
കൈനീട്ടി വാരിപ്പുണര്‍ന്നോട്ടേ
കൈമെയ്യ് മറന്നൊന്ന് പുണര്‍ന്നോട്ടേ
(അമൃതവാഹിനി..)

കാമുക ഹൃദയം താളമിടുന്നു
കാമിനി നീ പാടുമ്പോള്‍
അനുപമസുന്ദര രാഗലയങ്ങളില്‍
അനുപദം ഞാന്‍ അലിയുന്നു
അഴകിന്‍ സ്വര്‍ഗ്ഗങ്ങള്‍ വിരിയുന്നു
(അമൃതവാഹിനി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amruthavaahinee