ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എബൗട്ട് ടേൺ
ഹായ് ഹായ് ഹയ് ഹയ് ഹയ്
ഒരു ഗാനവീചിക പോലെ
ഒരു സ്വപ്ന നിർവൃതി പോലെ
അനുരാഗഭാവന നീയെൻ
മനതാരിൽ മുറ്റത്ത് പദം വെച്ചൂ
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എബൗട്ട് ടേൺ
കൺകളിൽ കോപത്തിൻ കനലുകൾ പൂക്കവേ
കാഞ്ചന പൂമുഖം കലി തുള്ളി നിൽക്കവേ (2)
ആ കനലുകൾ അതിവേഗം അണയ്ക്കാൻ
പ്രേമത്തിൻ മണിമെയ്യിൽ കളിക്കാൻ
വളരുന്നു മോഹമെന്നുള്ളിൽ വരികെന്നരികിൽ
ഞാൻ മരുന്നു തരാം (ഒരു ഗാന..)
പുഞ്ചിരികല്ലിനാൽ എന്നെ എയ്തിട്ടു നീ
പാതിയിൽ പാതയിൽ കൈ വിടാനാവുമോ (2)
ഒന്നു പിണങ്ങിയാൽ പിടിവിടുമെന്നോ
ഈ മലയിൽ നിന്നോടിടാമെന്നൊ
ഇനിയില്ല മോചനം തോഴാ
ഈ പ്രേമമെന്നും തുറന്ന ജയിൽ (ഒരു ഗാന..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Left Right Left Right
Additional Info
ഗാനശാഖ: