കുയിൽ പാടും

കുയിൽ പാടും ചെണ്ടുമല്ലിക്കാടുണർന്നല്ലോ
കുമ്മാട്ടിക്കാവിൽ നിന്നൊരു കുരവയുയർന്നല്ലോ
കുളിർ കോരിക്കോരിയൊഴിക്കും മഞ്ഞിൻ കൂടുടഞ്ഞല്ലോ
ഒരു കിന്നാരം ശൃംഗാരം നിൻചിരിയിലുതിർന്നല്ലോ
കുയിൽ പാടും ചെണ്ടുമല്ലിക്കാടുണർന്നല്ലോ
കുമ്മാട്ടിക്കാവിൽ നിന്നൊരു കുരവയുയർന്നല്ലോ

നിറതാലമേന്തുന്ന ഹേമന്തമേഘം
നറുതാലി കോർക്കുന്നു നമ്മൾക്കു നൽകാൻ
പ്രിയസ്വപ്ന കളഭങ്ങൾ തൂകൂ നീയോമലേ
ഇടനെഞ്ചിൻ സ്പന്ദങ്ങൾ കേൾക്കു നീ കാതരേ
സുമശരം നിന്റെ തിരുമിഴിയിതൾകളിൽ
ഉപവനം വർണ്ണച്ചൊടിയിതൾകളിൽ
ഇനിയെന്റെ കൈകളിൽ അണയൂ നീ
മനസ്സിന്റെ ചിപ്പിയിൽ മയങ്ങൂ നീ
(കുയിൽ പാടും...)

കളവേണുവൂതുന്ന തേന്മുളം കാടും
മയില്പീലി ചൊരിയുന്നു നമ്മൾക്കു ചൂടാൻ
നവഹർഷ ഹാരങ്ങൾ ചാർത്തു നീ മേനിയിൽ
മലരിട്ട മഞ്ചങ്ങൾ തീർക്കു നീ ജീവനിൽ
കളകളം ഹൃദയ സരസ്സിലെയലകളിൽ
പരിമളം മധുരമൊഴിയിലെ മലർകളിൽ
ഇനിയെന്റെ കൈകളിൽ അണയൂ നീ
മനസ്സിന്റെ ചിപ്പിയിൽ മയങ്ങൂ നീ
(കുയിൽ പാടും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuyil paadum

Additional Info

Year: 
1990

അനുബന്ധവർത്തമാനം