കുരുവീ പനങ്കുരുവീ

കുരുവീ പനങ്കുരുവീ നിൻ മൊഴിയിൽ തേൻതമിഴോ
വയലിൽ നറുവെയിലിൽ പൊന്നുരുകും പൂഞ്ചിമിഴോ
ഉയരേ തല നിവരും ഈ പനതൻ പൂന്തണലിൽ
കഥയായ് കളിചിരിയായ് കൺവിടരും കനവുകളായ്

ഇല്ലിക്കമ്പിൻ അതിരുകൾ പൂക്കും
മല്ലിപ്പൂവിൻ ഇതളിൽ നാണം
മഞ്ഞൾ മണം വീശും കാറ്റേ
ഒരുഞൊടി ഇതുവഴി വാ

ചിന്നച്ചിന്ന ചിരിയും നീട്ടി പുലരുന്നോരാണേ
പയ്യേപ്പയ്യേ പറയും പൊയ്കൾ പടരും ഊരാണേ
തഞ്ചം നോക്കി തരവും നോക്കി പലനാളിങ്ങാകേ
കൊഞ്ചം കൊഞ്ചം കളവും കാട്ടി കറങ്ങിയതാരാണേ

നാടിനായിതാ നൂറുനൂറു കാര്യവും
നോക്കി നോക്കി ഏറ്റെടുത്ത്
ചെയ്തിടുന്ന പെണ്മണി
വീടിനുള്ളിലോ തീർന്നിടാത്ത പോരിനായ്
ആറ്റുനോറ്റു പോറ്റിടുന്നതാരേ

ഉള്ളിലിത്തിരി കള്ളമോടെ നേരിനായി
ഭരണഘടന എടുത്തു മറിച്ചു
കുറുക്കുവഴികൾ തിരയവേ

ആ വരാന്തയിൽ കാത്തുകാത്തു നിൽപ്പവർ
ഒടുവിൽ ഇടയിൽ അടികൾ ഇടറി വീണോ

അലഞ്ഞിടാൻ വഴികൾ നീളേ 
വളവുകൾ തിരിവുകൾ ഏറേ
അനങ്ങിടാ ത്രാസ്സും കണ്ടേ
പകലുകൾ ഇരവുകൾ പോയേ

തെളിഞ്ഞിടാം തിരികൾ നാളെ
ഇരുളിൽ കതിരൊളി തൂകാൻ
തിരിഞ്ഞിടാം പതിരും നെല്ലും
പുതിയൊരു നിമിഷവുമിതാ

ചിന്നച്ചിന്ന ചിരിയും നീട്ടി പുലരുന്നോരാണേ
പയ്യേപ്പയ്യേ പറയും പൊയ്കൾ പടരും ഊരാണേ
തഞ്ചം നോക്കി തരവും നോക്കി പലനാളിങ്ങാകേ
കൊഞ്ചം കൊഞ്ചം കളവും കാട്ടി കറങ്ങിയതാരാണേ

കുരുവീ പനങ്കുരുവീ നിൻ മൊഴിയിൽ തേൻതമിഴോ
വയലിൽ നറുവെയിലിൽ പൊന്നുരുകും പൂഞ്ചിമിഴോ
ഉയരേ തല നിവരും ഈ പനതൻ പൂന്തണലിൽ
കഥയായ് കളിചിരിയായ് കൺവിടരും കനവുകളായ്

ഇല്ലിക്കമ്പിൻ അതിരുകൾ പൂക്കും
മല്ലിപ്പൂവിൻ ഇതളിൽ നാണം
മഞ്ഞൾ മണം വീശും കാറ്റേ
ഒരുഞൊടി ഇതുവഴി വാ

ചിന്നച്ചിന്ന ചിരിയും നീട്ടി പുലരുന്നോരാണേ
പയ്യേപ്പയ്യേ പറയും പൊയ്കൾ പടരും ഊരാണേ
തഞ്ചം നോക്കി തരവും നോക്കി പലനാളിങ്ങാകേ
കൊഞ്ചം കൊഞ്ചം കളവും കാട്ടി കറങ്ങിയതാരാണേ

ചിന്നച്ചിന്ന ചിരിയും നീട്ടി പുലരുന്നോരാണേ
പയ്യേപ്പയ്യേ പറയും പൊയ്കൾ പടരും ഊരാണേ
തഞ്ചം നോക്കി തരവും നോക്കി പലനാളിങ്ങാകേ
കൊഞ്ചം കൊഞ്ചം കളവും കാട്ടി കറങ്ങിയതാരാണേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuruvi Panankuruvi