കുരിശുപള്ളിക്കുന്നിലെ
കുരിശു പള്ളിക്കുന്നിലെ കുരുത്തോലകൂട്ടിലെ
കൂഹൂ കൂഹൂ കുയിലേ
കുളിരു പെയ്യും രാവിൽ മാന്തളിരു നുള്ളും രാവിൽ
കൂടെയൊരാൾ ഒരാൾ കൂടി കൂട്ടിനുണ്ടേ ( കുരിശു...)
കൊത്തമ്പാലരി കതിരണിയും കാട്ടിൽ മഞ്ഞ്
മുത്തും ചെപ്പും കിലുക്കുമീ കാട്ടിൽ
കാശുമാലകൾ മാറിലിട്ട കുംഭനിലാവും ഞാനും
കാത്തു നിൽക്കുന്നൂ കാതോർത്തു നിൽക്കുന്നു
നിന്റെ പല്ലവികൾ നിന്റെ പല്ലവികൾ ( കുരിശു...)
ഏലപ്പൂക്കളിൽ മദം നിറയും കാട്ടിൽ രാത്രി
തേനും പാലുമൊഴുക്കുമീ കാട്ടിൽ
കാട്ടുചോലയിൽ മേൽ കഴുകും തിങ്കൾക്കിടാവും ഞാനും
കാത്തു നിൽക്കുന്നു കാതോർത്തു നിൽക്കുന്നു
നിൻ ചിറകടികൾ നിൻ ചിറകടികൾ ( കുരിശു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kurishupallikkunnile
Additional Info
ഗാനശാഖ: