കുനുകുനെ ചെറു കുറുനിരകള്‍

കുനുകുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനുനനെ നഖപടമെഴുതും സുമശര വിരലുകളില്‍
ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭനിമിഷം
ഇനിയൊരു ലഹരി തരു..ഇഴുകിയ ശ്രുതി പകരു
ഹിമഗിരി ശിഖരികളേ കരളിന് കളിരല പണിതു തരു
കുനുകുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍

മുഖവും മെയ്യും ഊടും പാവും മൂടും..ആഹാ..
വഴിയോരത്തെ വേലപ്പൂവേ നാണം..ഓഹോഹോ
ഇരുവാലന്‍ പൂങ്കിളിയേ..
ഇത്തിരിറ്റ സ്വപ്നമിട്ട മിഴിയില്‍
ഇണയേ തേടും ദുരിശം മുത്തമിട്ടു വച്ചതെന്തിനരിശം
ശില്‍പ്പമെന്‍ മുന്നില്‍ ശില്‍പ്പി എന്‍ പിന്നില്‍
ശില്‍പ്പശാല നെഞ്ചകങ്ങളില്‍..

കുനുകുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനുനനെ നഖപടമെഴുതും സുമശര വിരലുകളില്‍
ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭനിമിഷം
ഇനിയൊരു ലഹരി തരു..ഇഴുകിയ ശ്രുതി പകരു
ഹിമഗിരി ശിഖരികളേ.. കരളിന് കളിരല പണിതു വരു
ഹോഹോഹോ ..

ശശിലേഖേ നീ പുല്‍കി പുല്‍കി ചേരും..ഊ ഉം
ശശികാന്തക്കല്ലായി പോയെന്‍ മാനസ് 
തുളസി തീര്‍ത്ഥം കിനിയും
ഗംഗ കൊണ്ടു കൊണ്ട വച്ച ശിഖരം 

ഉണരും നേപ്പാള്‍ നഗരം
കൊണ്ടു തന്നു നിന്നെ ഇന്നു പകരം
സ്വര്‍ഗ്ഗമീ ബന്ധം..സ്വന്തമീ ബന്ധം
സുന്ദരം ജന്മ സംഗമം..

കുനുകുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനുനനെ നഖപടമെഴുതും സുമശര വിരലുകളില്‍
ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
ഇനിയൊരു ലഹരി തരു..ഇഴുകിയ ശ്രുതി പകരു
ഹിമഗിരി ശിഖരികളേ കരളിനു കളിരല പണിതു തരു
കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
ചുവടിടും കവിളുകളില്‍..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
kunukune cheru

Additional Info

Year: 
1992
Lyrics Genre: 

അനുബന്ധവർത്തമാനം