കുഞ്ഞു കുഞ്ഞുപക്ഷി

 

കുഞ്ഞു കുഞ്ഞു പക്ഷി
മെല്ലെ മെല്ലെ പറഞ്ഞു
അമ്മയെപ്പോലെ ഞാനും പറക്കുമെന്ന്
(കുഞ്ഞു....)

ചിറകു വിരിച്ച് കണ്ണു തുറന്ന്
മാനം നീളെ പറക്കേണം
കണ്ണിന്റെ കണ്ണീരു കാണേണം
മണ്ണിന്റെ കണ്ണീർ` കാണേണം
അമ്മ മരിച്ചൊരു കുഞ്ഞിന്റെ കൂടെ പാടേണം
അമ്പേറ്റു വീണൊരു പെണ്ണിന്റെ കൂടെ പാടേണം
കത്തുന്ന കണ്ണൂമായ് കൊത്തിപ്പറിക്കുന്ന
കഴുകൻ മനസ്സിനെ തല്ലേണം
താരാട്ടു പാട്ടിനെ കൊത്തിപ്പറക്കുന്ന
പാമ്പിനെ നാവിനെ തല്ലേണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunjukunju pakshi

Additional Info