ഇത് നല്ല കാലമല്ല
ഇതു നല്ല കാലമല്ല
മോശപ്പെട്ട കാലവുമല്ല
കൂരിരുട്ടിൽ കൂട്ടു വന്ന കൂട്ടുകാരൻ പോയി
നാട്ടിലുള്ള കൂട്ടുകാരി വീടു വിട്ടു പോയി
(ഇത് നല്ല കാലമല്ല...)
മഞ്ഞുപെയ്യും ഓണരാവിൽ ചാകര കോൾ തന്നു
കൂരിരുട്ടിൽ കൂര പോറ്റാൻ ചോറുരുള തന്നു
(ഇത് നല്ല കാലമല്ല....)
വലുപ്പമില്ലാ മനസ്സുകൾക്ക് വലിയ വീടെന്തിന്
വലുപ്പമുള്ള മനസ്സുകൾക്ക് ചെറിയ വീടു പോരേ
തുറന്ന വീടു പോരേ
(ഇത് നല്ല കാലമല്ല...)
പെറ്റമ്മയിട്ടു പോയ കുയിലിന്റെ കുഞ്ഞിനെ
കാക്ക താരാട്ടു പാടീ കാ കാ കാ
(ഇതു നല്ല കാലമല്ല..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ithu nalla kalamalla
Additional Info
ഗാനശാഖ: