കുഞ്ഞിക്കവിൾ മേഘമേ

കുഞ്ഞിക്കവിൾ മേഘമേ
തുള്ളിത്തുളിമ്പാതെ നീ
പഞ്ഞിച്ചുരുൾ മാനസം
നുള്ളിക്കെടുത്താതെ നീ

വെറുമൊരു തൂവൽകൊണ്ടു മുറിയും
ചെറുമുന നോക്കുകൊണ്ടു വിളറും
ഒരു നേർത്ത പൈതലിന്റെ മുഖമേ
വിങ്ങിപ്പിടയാതെ നീ

വെറുതേ ... വെറുതേ ...
ഈ നൊമ്പരമിതോ വെറുതേ ...

ആ .... ആ ...

വിണ്ണിനാമോ രാവിൽ പുലരാനായ്
പൂവിനാമോ എന്നും, വിടരാനായ്
എഴുതാപ്പുറങ്ങളിൽ പഴിവാക്കൊരായിരം
തിരയരുതേ ... നിൻ കരളിതളോ ...
മൃദുലം തരളം തുടരൂ നടനം

ഒന്നൂടെത്തുടങ്ങാമിനി
വിണ്ണെത്തിപ്പിടിക്കാമിനി
ചുളിവുകളേറെ ഭംഗി പകരും
അനുഭവഗാഥ ചായമെഴുതും
ഉലയാത്ത തേജസ്സിന്റെ മുഖമേ
ഈ മണ്ണിൻ നിധിയാണു നീ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunjikkavil Meghame

അനുബന്ധവർത്തമാനം