കോമള താമര

ആ ...
അന്തിവിളക്കല്ലേ നീ
ചങ്കിലൊരുക്കുന്നൂ തീ
മഞ്ഞലക്കാടും നീന്തീ പൊ-
ന്നമ്പിളി വന്നല്ലോടീ

മന്ദാരമലമേലേ കൂമ്പാര മഴമേഘം
ഇടയും നേരത്തെ കാറ്റാണു നീ
അഞ്ചാറു കടലോളം മണ്ണാകെ ഉഴിയുന്ന
തിരയെ ചേർക്കുന്ന കൂട്ടാണു നീ

ഓ ... ഓ ...
നീ അലവില്ലാ കൊതിയിൽ വ-
ന്നെരുവും പുളിയുമുള്ളൊരൈറ്റമാ

കോമളത്താമരപ്പൂവിനെ ആട്ടണ കാറ്റു വന്നേ
മനസ്സാറ്റണുണ്ടേ ഇളം 
കോമളത്താമരപ്പൂവിനെ ആട്ടണ കാറ്റു വന്നേ
മനസ്സാറ്റണുണ്ടേ ഇതാ

അധരം അതിമധുമ്മുള്ള പുഴയാ
അതിലൊരു മറുകര കടയാൻ
മദനനില്ല ഇവിടെ
മദനനില്ല ഇവിടെ

ജ്വലനം പല രതി ഉഴിയണ മിഴിയിൽ
മതി മറയണതിനു താഴെ
ഇവളുലയണ് മീതെ

കാറ്റാണു നീ ... കൂട്ടാണു നീ ...
എന്താണു നീയെന്റെ പൊന്നുമോളേ

നീ മെറ്റാവേഴ്സിലെ മെറ്റഫറ്
വാസം തൂകും സട്ടിസോറ്
സ്കിബിഡി ഡിബിഡി ഡിബിഡി ബോംബ്
പൊട്ടപ്പുള്ളെ ആറ്റം ബോംബ്
ഹാർട്ടുക്കുള്ളെ മൊളക പോട്ട്
പ്രെറ്റി മോമോ വിട്ട് പോമാ
സിട്ടുക്കിളി കട്ടിക്കുമാ

ക്ലൗട്ട്ക്ക് മസ്കാ റെഡി
ഊര് ചസ്കാ വൈബ് സ്റ്റെഡി
നീ താറ്മാറ് സെമ്മാ സ്പാർക്ക്
മാസ്സ് ലുക്ക് She's all Rizz
ഡെലുലു ഐറ്റമാ
ഡെലുലു ഐറ്റമാ

കോമളത്താമരപ്പൂവിനെ ആട്ടണ കാറ്റു വന്നേ
മനസ്സാറ്റണുണ്ടേ ഇളം 
കോമളത്താമരപ്പൂവിനെ ആട്ടണ കാറ്റു വന്നേ
മനസ്സാറ്റണുണ്ടേ ഇതാ

തനനനന തനനാനന തനന തനന തനനനാ
തനനനന തനനാനന തനന തനന തനനനാ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Komala Thamara