ഖൽബിന്നകമേ

ഇഷ്‌ഖും തിരഞ്ഞ്‌ ആലം ആകെയും
ദിക്ക്‌ മുഴുവൻ ഞാനിന്നലഞ്ഞേ
വിള്ളൽ വീണീടും പൊള്ളും നിലമാം
ഉള്ളിനുള്ളിലായ്‌ തുള്ളി കിനിഞ്ഞേ

മഴ മാറി നിന്ന് മരുവായി തീർന്ന
മനതാരിനടിയിൽ പൊടിയുന്നു സംസം..

സഫ മർവ്വാ മലയിടയിൽ
സഅയിനിടെ സ്വയം അറിഞ്ഞേ
നെഞ്ചിനകത്തെ ജബലുന്നൂറിൽ
മൊഹബത്തിന്റെ വഹ്‌യിറങ്ങീ..

ഖൽബിന്നകമേ കഅബ പണിതേ
ഹജറുൽ അസ്‌വദായ്‌ നീയും പതിഞ്ഞേ
ഹിജ്‌റ പോയീടേ റൂഹ്‌ പിടഞ്ഞേ
ഖിബ്‌ ല തിരിഞ്ഞേ കിബ്‌റു വെടിഞ്ഞേ

പകലിരവുകളുടെ റബ്ബ്‌
ഇഹപരമിലും തുണ റബ്ബ്‌
ഉടലിന്നുടയോൻ റബ്ബ്‌
റബ്ബോടിന്നെൻ ഹുബ്ബ്

പകലിരവുകളുടെ റബ്ബ്‌
ഇഹപരമിലും തുണ റബ്ബ്‌
ഉടലിന്നുടയോൻ റബ്ബ്‌
റബ്ബോടിന്നെൻ ഹുബ്ബ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Khalbinnakame