തട്ടത്തില്

തട്ടത്തില് തക്കത്തില് തന്നിട്ട് പോയതെന്ത്
തഞ്ചത്തില് തഞ്ചത്തില്

നെഞ്ചിൻ വിജാഗിരി തള്ളി തുറന്നിട്ട്

പഞ്ചാര ചാക്കുകൾ തട്ടി മറിച്ചിട്ട്

തക്കത്തില് തട്ടത്തില് തന്നിട്ട് പോയതെന്ത് 

 

കാറ്റില് വാസന കാതലിൻ വാസന

ലാഞ്ചന ലാഞ്ചന നെഞ്ചിലാലോചന 

 

പാരില് മാരിവിൽ പൂക്കണ ചേലില് 

ആ ...

മാറിലെ മുറിയിലെ പിരാന്തുകൾ പെരുകണ് 

 

പ്രേമത്തിൻ മുല്ലത്തൈ മൊട്ടിട്ട് നിക്കണ

മനതാരിൻ മുറ്റത്തെ ആരാമം ചുറ്റീട്ട് 

പൂന്തേനും മോന്തീട്ട് അടിക്കുഴഞ്ഞും കൊണ്ടാനന്ദ നൃത്തത്തിൽ ആറാടും പൂമ്പാറ്റ

 

ആയിരമായിരമായ് ആർത്തിരമ്പുന്നേ 

ആടലും പാടലുമായ് പൊങ്ങിപ്പറന്നേ 

 

നെഞ്ചിൻ വിജാഗിരി തള്ളി തുറന്നിട്ട്

പഞ്ചാര ചാക്കുകൾ തട്ടി മറിച്ചിട്ട്

തക്കത്തില് തട്ടത്തില് തന്നിട്ട് പോയതെന്ത് 

 

കാലിലെ ചെറു വിരൽത്തുമ്പിൽ നിന്നൊരു വിറ 

ആ ...

ഉടലിലൂടടി മുതൽ ഉടനടി പടരണ് 

ആ ...

 

 

കരളിലെ കാണാത്ത തേനീച്ചക്കൂട്ടില്

കണ്ണിലെ കല്ലോണ്ടെറിഞ്ഞ ഞൊടിയില് 

മോഹത്തിൻ മേനീലും മോറിലും മാറിലും

തുരുതുരെ കുത്തേറ്റ് പ്രേമക്കടച്ചിലായ് 

 

ആഴത്തിലാഴത്തിലായ് നീലിച്ചിടുന്നേ 

ആവതില്ലാവതില്ലായ് ഏറെ പരവശനായേ 

 

നെഞ്ചിൻ വിജാഗിരി തള്ളി തുറന്നിട്ട്

പഞ്ചാര ചാക്കുകൾ തട്ടി മറിച്ചിട്ട്

തഞ്ചത്തില് തഞ്ചത്തില് ...

 

കാറ്റില് വാസന കാതലിൻ വാസന

ലാഞ്ചന ലാഞ്ചന നെഞ്ചിലാലോചന 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thattathilu