കരയാമ്പൽ പൂവും

കരയാമ്പൽ പൂവും തുടു റോജാമലരും
തിരുമുൽക്കണി വെയ്ക്കും പിറന്നാളു വന്നു
ഒരു മധുര കേക്കിൽ മെഴുതിരികൾ പൂത്തു (2)
കുളിർ കാറ്റേ കുളിർകാറ്റേ
മലർനാളം ഊതി ഊതി നീ കെടുത്തൂ (കരയാമ്പൽ..)

മമ്മിക്കും പപ്പക്കും പൊന്നോമനമോൾക്കും
ജന്മാന്തരസൗഹൃദമാണൻപാർന്നൊരു വീട്
പുൽകൂട്ടിലെ ഉണ്ണിപ്പൂ കൺചിമ്മും നേരം
പൂത്തുമ്പികൾ ഓശാനകൾ പാടി വരും വീട്
താളത്തിലൊലീവിലകൾ ആലോലം വീശി
മാലാഖകൾ പാടി വരും താഴത്തെ വീട്
ഈ വീട് നമ്മുടെ സൗഹൃദക്കൂട്
ഈ വീട് നമ്മുടെ സ്നേഹത്തിൻ കൂട് (കരയാമ്പൽ...)

കാക്കക്കുയിൽ പാടുന്നൊരു കാവുകളിൽ പോകാം
കാറ്റേറ്റു തൈത്തെങ്ങുകളാടുന്നതു കാണാൻ
മുക്കുറ്റിപ്പൂ വിരിയും മുറ്റങ്ങൾ കാണാൻ
മൂവന്തി തിരി വെയ്ക്കും മുല്ലത്തറ കാണാൻ
മണ്ണിൽ പുതുമഴ പെയ്തൊരു മണമൊന്നു മുകരാൻ
എന്തെന്തു മോഹം വഴിയറിയില്ല പോകാൻ
ഈ വീട് നമ്മുടെ സൗഹൃദക്കൂട്
ഈ വീട് നമ്മുടെ സ്നേഹത്തിൻ കൂട് (കരയാമ്പൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karayambal poovum

Additional Info

അനുബന്ധവർത്തമാനം