കണ്ണിൽ ഞാനോ തേടും
കണ്ണിൽ ഞാനോ തേടും മലർക്കാലം
നെഞ്ചിൽ താനേ കൂടും മിടിത്താളം
അവൾ നല്ലൊരു പൂവരശ്ശ്
വരുമിന്നിനി തെല്ലടുത്ത്
മനസ്സൊത്തിരി ചൂടി നിന്നെ ആനന്ദമേ
ഓ...
മതിവന്നിടാതുള്ളിനുള്ളിൽ
നീ ചാമരം വീശി നിന്നേ
മയിൽക്കാവടി താളമിട്ടേ
നീയെന്നിൽ ആടുന്നില്ലേ
കണ്ണിൽ ഞാനോ തേടും മലർക്കാലം
നെഞ്ചിൽ താനേ കൂടും മിടിത്താളം
ഒളിനോക്കിനുള്ളിലേ കളിവാക്കിനാലെ നീ
വിടാതെ എന്നെ നുള്ളി തൊട്ടിടുമേ
മഴ കാത്തു നിന്നിടും
ഉതിർമുല്ല നാണമേ
നീ പൂക്കാൻ ഞാനേ തുള്ളിപ്പെയ്തതല്ലേ
ജന്മങ്ങളായ് എന്നിൽ നീ
ചന്ദനച്ചേലു നിലാ
നീയൊന്നിനാൽ കന്നത്തിൽ
കുങ്കുമച്ചായമിതാ
മനസ്സമ്മതം നിൻ ചിരി മാത്രം
തെന്നിപ്പോവാതെ പെണ്ണഴകേ
നീയാണെൻ സംഗീതം
ഞാനെന്നും നിൻ വരിയായ്
കണ്ണിൽ ഞാനോ തേടും മലർക്കാലം
നെഞ്ചിൽ താനേ കൂടും മിടിത്താളം
അവൾ നല്ലൊരു പൂവരശ്ശ്
വരുമിന്നിനി തെല്ലടുത്ത്
മനസ്സൊത്തിരി ചൂടി നിന്നെ ആനന്ദമേ
ഓ...
മതിവന്നിടാതുള്ളിനുള്ളിൽ
നീ ചാമരം വീശി നിന്നേ
മയിൽക്കാവടി താളമിട്ടേ
നീയെന്നിൽ ആടുന്നില്ലേ
Additional Info
ബേസ് ഗിത്താർ | |
പെർക്കഷൻ | |
ഫ്ലൂട്ട് | |
ക്ലാരിനെറ്റ് | |
പിയാനോ | |
സിന്ത് | |
സ്ട്രിംഗ്സ് |