കണ്ണീരു കണ്ടാൽ ചിരിക്കുമെടീ

കണ്ണീരു കണ്ടാൽ ചിരിക്കുമെടീ ഞാൻ
കണ്ണീരു കണ്ടാൽ ചിരിക്കുമെടീ എന്റെ
കണ്ണുകൾ കള്ളിമുൾ പൂക്കളെടീ ഇന്നു
കരളിൽ വേനലും വസന്തമെടീ
സ്നേഹം മോഹം ത്യാഗം എല്ലാം
വിൽക്കുന്ന കടലാസു പൂക്കളെടീ
പനിനീർ ചെമ്പകം വാങ്ങുവാൻ പൊയി
പരിമളം വിറ്റു ഞാൻ തിരിച്ചു പോന്നു
തിരിച്ചു പോന്നു (കണ്ണീരു...)

സ്വപ്നം പ്രേമം മനസ്സിൻ പ്രേതം
ദൈവങ്ങളിന്നെനിക്ക് കടം കഥകൾ
സ്വർഗ്ഗത്തിൻ കഥ കേട്ടാൽ കലി കയറും
സംസ്കാരം വർണ്ണിച്ചാൽ ഭ്രാന്തിളകും
ഭ്രാന്തിളകും (കണ്ണീരു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanneeru kandaal

Additional Info

അനുബന്ധവർത്തമാനം