കണ്ണീരിന്‍ കവിതയിതേ

കണ്ണീരിന്‍ കവിതയിതേ
കരകവിയും കദനമിതേ
വേര്‍പാടിന്‍ വേദിയിതേ
വേദനതന്‍ വേദമിതേ
(കണ്ണീരിന്‍..)

തിരതല്ലും ഹൃദയമിതേ
തിരിയണയും ദീപമിതേ
തിരതല്ലും ഹൃദയമിതേ
തിരിയണയും ദീപമിതേ
ആത്മാവിന്‍ നാദമിതേ
അന്ത്യമാം ഗീതമിതേ
കണ്ണീരിന്‍ കവിതയിതേ

വീണടിയും സ്വപ്നമിതേ
വിധിയെഴുതും ആജ്ഞയിതേ
വീണടിയും സ്വപ്നമിതേ
വിധിയെഴുതും ആജ്ഞയിതേ
അന്ധകാരപടലമിതേ
ആശതന്‍ ചുടലയിതേ
(കണ്ണീരിന്‍..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanneerin kavithayithe