ഇന്നലെയെന്ന സത്യം
ഇന്നലെയെന്ന സത്യം മരിച്ചു
നാളെയെന്ന മിഥ്യയോ പിറന്നുമില്ല
ഇന്നിന്റെ മുന്നിൽ വെറുതേ
കണ്ണീരും കയ്യുമായ് നീ
ഇനിയും നില്‍ക്കുവതെന്തേ
ഇന്നലെയെന്ന സത്യം മരിച്ചു
എല്ലാ മോഹവും പൂത്തുവിടര്‍ന്നാല്‍
ഈശ്വരനെവിടെ വിധിയെവിടെ
പുഷ്പങ്ങളെല്ലാം കൊഴിയാതിരുന്നാല്‍
പുതുമയെവിടേ പൊരുളെവിടേ
(ഇന്നലെയെന്ന..)
മണിദീപം പൊലിഞ്ഞാല്‍
മനം പൊട്ടിക്കരയാതെ
മറ്റൊരു കൈത്തിരി കൊളുത്തൂ നീ
പാഴിരുളൊഴിയും പാതകള്‍ തെളിയും
കാലിടറാതെ...പോകൂ നീ
ഇന്നലെയെന്ന സത്യം മരിച്ചു
നാളെയെന്ന മിഥ്യയോ പിറന്നുമില്ല
ഇന്നിന്റെ മുന്നിൽ വെറുതേ
കണ്ണീരും കയ്യുമായ് നീ
ഇനിയും നില്‍ക്കുവതെന്തേ
ഇന്നലെയെന്ന സത്യം മരിച്ചു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Innaleyenna sathyam
Additional Info
Year:
1975
ഗാനശാഖ: