കണ്ണൻ ചിരട്ടയിൽ തീർത്ത

 

കണ്ണൻ ചിരട്ടയിൽ തീർത്ത രൂപങ്ങളേ
കണ്ണഞ്ചും സർഗ്ഗസൗന്ദര്യങ്ങളേ
സൃഷ്ടി തൻ പുസ്തകം നോക്കിപ്പകർത്തിയ
മർത്ത്യമോഹത്തിൻ തിടമ്പുകളേ
ആരുടെയോ കളിപ്പാട്ടങ്ങൾ നിങ്ങൾ
ആരുടെ ഭാവനകൾ  (കണ്ണൻ...)

കണ്ണീർക്കണം പോലെയൊരമ്മയുണ്ടോ
ആ കൈയ്യിലൊരുണ്ണിയുണ്ടോ
അമ്പുറ്റ ക്രൂശിത രൂപമുണ്ടോ
ഒന്നു കുമ്പിട്ടു പ്രാർത്ഥന ചൊല്ലാൻ
ആരുടെ കല്പനാ കൗതുകങ്ങൾ നിങ്ങൾ
ആത്മാവിൻ കീർത്തനങ്ങൾ (കണ്ണൻ...)

മുന്തിരിപ്പാനപാത്രങ്ങളൂണ്ടോ
കുളുർ ചന്ദനക്കിണ്ണമുണ്ടോ
ചന്തമെഴും കളിവീണയുണ്ടോ അതിൻ
തന്ത്രികൾ മീട്ടുവതാരോ
പാവകളോ കളിപ്പാട്ടങ്ങളോ ഇന്നീ
പാവം മനുഷ്യർ നമ്മൾ (കണ്ണൻ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannan chirattayil theertha

Additional Info

അനുബന്ധവർത്തമാനം