കനകസിംഹാസനം കിനാവു കാണും
കനകസിംഹാസനം കിനാവു കാണും
ഒരു കനിവറ്റ സാമ്രാജ്യമോഹികളേ
കനകസിംഹാസനം കിനാവു കാണും
ഒരു കനിവറ്റ സാമ്രാജ്യമോഹികളേ
കഴുവിലേറ്റിക്കും കളവും ചതിയും ആയുധമാക്കി
നിങ്ങൾ ഞങ്ങളെ കരുവാക്കി
കനകസിംഹാസനം കിനാവു കാണും
ഒരു കനിവറ്റ സാമ്രാജ്യമോഹികളേ
വെള്ളയെ കറുപ്പാക്കി മാറ്റിടും നിങ്ങൾ
നിങ്ങൾതൻ സ്വൈരവിഹാരങ്ങൾക്കായി (2)
മണ്ണിന്റെ മക്കളെ ബലികൊടുത്തീടുന്നു
ജാതിമതമെന്ന തീജ്വാലയിൽ(2)
ജ്ഞാനികളെപ്പോലും അജ്ഞാനികളാക്കി
അധ്വാനികളെ നിങ്ങൾ അവർണ്ണരാക്കി(2)
അവരുടെ വിയർപ്പിൻ സ്വാദാൽ നിങ്ങൾ
അവരുടെ കുടിലുകൾ മൺകട്ടകളാക്കി
അവരുടെ വിയർപ്പിൻ സ്വാദാൽ നിങ്ങൾ
അവരുടെ കുടിലുകൾ മൺകട്ടകളാക്കി
കുടിലത മാത്രം ആയുധമാക്കിയ
ചടുല സവർണ്ണ സാമ്രാജ്യത്വമീ
ഇടറിയ കൈകളിൽ വാളുകളേന്തി
പടപൊരുതുകയായി നിങ്ങൾക്കെതിരേ
പടപൊരുതുകയായി നിങ്ങൾക്കെതിരേ
ഞങ്ങളിൽ ഞങ്ങളെ ആയുധമാക്കിയ
ജനദ്രോഹികളാം നിങ്ങളെ
തിരിച്ചറിഞ്ഞിടുന്നിതാ ഞങ്ങൾ
തിരിച്ചറിഞ്ഞിടുന്നിതാ ഞങ്ങൾ
നിങ്ങൾക്കെതിരേ പട പൊരുതീടാൻ
പടനായകനായി കാലത്തിൻ
കൈകളിൽ വിപ്ലവനായകൻ
കൈയും മെയ്യും ഒരുക്കുകയായി
നിങ്ങൾക്കെതിരേ പട പൊരുതീടാൻ
പടനായകനായി കാലത്തിൻ
കൈകളിൽ അയ്യങ്കാളി തൻ
കൈയും മെയ്യും ഒരുങ്ങുകയായി
കൈകളിൽ അയ്യങ്കാളി തൻ
കൈയും മെയ്യും ഒരുങ്ങുകയായി
കൈയും മെയ്യും ഒരുങ്ങുകയായി
കൈയും മെയ്യും ഒരുങ്ങുകയായി
കൈയും മെയ്യും ഒരുങ്ങുകയായി