മനസൊരായിരം മണിമുത്തൊരുക്കി
മനസൊരായിരം മണിമുത്തൊരുക്കി
കിനാവിൻ മണിച്ചെപ്പിലൊതുക്കി
മനസ്സൊരായിരം മണിമുത്തൊരുക്കി
കിനാവിൻ മണിച്ചെപ്പിലൊതുക്കി
ദൂരേ കനവായി മിഴിനീർക്കണമൊരുക്കി
വിധിയോ കനലായി ചുടുനെടുവീർപ്പൊഴുക്കി
കിനാവുകൾ മെനയുമെൻ മനസ്സിന്റെ മണിയറ
നിനവിലരികേ വരുമോ
മനസ്സൊരായിരം മണിമുത്തൊരുക്കി
കിനാവിൻ മണിച്ചെപ്പിലൊതുക്കി(2)
ഓ ഓ ഓ ഓ
ചിത്രവർണ്ണത്തൊങ്ങലിട്ട തൊടിയിൽ
അന്നു സ്വപ്നം കണ്ടു മയങ്ങുന്ന പ്രായം
കുരുക്കുത്തിക്കുടമുല്ലപ്പൂവുകൾ ചേർത്ത
മുത്തുമാല ചാർത്തിടുന്ന കാലം
സ്വപ്നം മാഞ്ഞു പോയി
ചിത്രം മങ്ങിപ്പോയി
ഏതോ രാവിൽ കൂടും തേടി നീ
അറിയാതെ അകലാനായി
വിധി തൻ വിളിയായി ദൂരേ ദൂരേ
പിരിയും വഴിയിൽ മിഴിനീരലയായി
മൗനനൊമ്പരം മാത്രം
മനസ്സൊരായിരം മണിമുത്തൊരുക്കി
കിനാവിൻ മണിച്ചെപ്പിലൊതുക്കി(2)
ആ.ആ..
ഇടനെഞ്ചിൽ വിരിയുന്ന പനിനീർ
മുകുളമൊരുവേള മൗനമായി വിതുമ്പിയോ
ജലകണമൊഴുകുമീ പുഴയിലെ
ഓളമലസമായി ചേർന്നു തേങ്ങിയോ
മിഴിനീരിൻ ദലങ്ങളിൽ .ചാലിച്ചൊഴുക്കിയ
മഴവില്ലിൻ ശില്പങ്ങൾ താനേ തകർന്നുപോയി
ആരാരും അറിയാതെ ചിതയിലെൻ മനസ്സിന്റെ
ചിറകുവീണെരിയുമ്പോൾ എവിടെ സാന്ത്വനങ്ങൾ
മനസ്സൊരായിരം മണിമുത്തൊരുക്കി
കിനാവിൻ മണിച്ചെപ്പിലൊതുക്കി