പെണ്ണിന്റെ മാനം

പെണ്ണിന്റെ മാനം മണ്ണിന്റേതാന്നേ
മണ്ണിനെ ഉഴുതുമറിക്കാൻ കാളയും പോന്നേ
പെണ്ണിന്റെ ചങ്കിലായി വെള്ളിടി വെട്ടുന്നേ
മണ്ണിന്റെ മാറത്ത് വിത്തു വിതച്ചിടുന്നേ
നെല്ല്‌ കതിരായേ തന്താനേ താനേ
കതിരു വിളഞ്ഞിടുന്നേ തന്താനേ താനേ
നെല്ലു വിളയുന്നേരം തമ്പ്രാനും വന്തേ
കൊയ്യുവാൻ നിൽക്കാതെ വേരോടെ പിഴുതേ
വറ്റിവരണ്ടുപോയേ മണ്ണിന്റെ മാറു്
ചൊപ്പനം പൊലിഞ്ഞേ പോം
പെണ്ണിന്റെ നെഞ്ചില്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
penninte manam