കനാകാംഗീ നിൻ നനഞ്ഞ

കനകാംഗീ നിന്റെ നനഞ്ഞ സൗന്ദര്യം

കരളിൽ തീ പടർത്തീ

മഴയും കുളിരും  മദനവികാരത്തെ

വീണ്ടും വിളിച്ചുണർത്തീ (കനകാംഗീ )

 

തുടുത്ത മേനിയിൽ ഈറൻ പൂഞ്ചേല

ഉടുക്കുവാനെന്തിത്ര തിടുക്കം (2)

നയനസാഫല്യം തേടുവാനണയുമ്പോൾ

നിനക്കെന്തിനാണൊരു നടുക്കം

ഈ വിജനതയിൽ ഈ മണി നികുഞ്ജത്തിൽ

ഇണക്കിളിക്കെന്തിനു നാണം നാണം (കനകാംഗീ..)

 

 

അഴിഞ്ഞു വീണ നിൻ വാർമുടി മാരിയിൽ

കുതിർന്നപ്പൊഴെന്തൊരു തിളക്കം(2)

മുത്തുകൾ ചിന്നിയ നിൻ മൃദുമുഖപത്മം

മുകരുമ്പോളെന്തിനു പിണക്കം

മധുവിധു കഴിഞ്ഞിട്ടും മോഹമടങ്ങിയിട്ടും

മതിമുഖിയ്ക്കെന്തിനു നാണം നാണം (കനകാംഗീ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanakaangi nin nananja

Additional Info

അനുബന്ധവർത്തമാനം