കല്യാണസൗഗന്ധികപ്പൂവല്ലയോ

 

കല്യാണസൗഗന്ധിക പൂവല്ലയോ
കാമനു നേദിച്ച മധുവല്ലയൊ (2)
കമനീമണി നീ എന്റെ മനസ്സിലെ
കതിര്‍കാണാക്കിളിയല്ലയോ
(കല്യാണ...)


പരിഭവിച്ചോമനേ പിണങ്ങുകയോ നീ
പകല്‍ക്കിനാവു കണ്ടുറങ്ങുകയോ
വൃശ്ചികക്കുളിരെത്തി പച്ചിലക്കുടക്കീഴില്‍
ചിത്രശലഭമായ് മരുവുകയോ
(കല്യാണ...)

കാളിദാസ ശകുന്തള പോലൊരു
കവിതയായ് നീ നില്‍ക്കുമ്പോള്‍
ലജ്ജാവതി നിന്‍ അന്തപ്പുരത്തിലെ
നൃത്തമണ്ഡപത്തില്‍ ഞാന്‍ കടന്നോട്ടെ
ഞാന്‍ കടന്നോട്ടെ
(കല്യാണ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalyana sougandhika poovallayo

Additional Info

അനുബന്ധവർത്തമാനം